മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ലോക രക്തദാന ദിനാചരണം പ്രശസ്ത ചരിത ഗ്രന്ഥ രചയിതാവ് പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വ. വി.കെ തോമസ്, ബിഡികെ ബഹ്റൈന്‍ പേട്രണ്‍ ഡോ. പി.വി ചെറിയാന്‍, കിംസ് ഹോസ്പിറ്റല്‍ ബഹ്റൈന്‍ സെയില്‍സ് മാനേജര്‍ പ്യാരി ലാല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ ആയുര്‍വേദ ഡോ. അതുല്യ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ബിഡികെയുമായി ചേര്‍ന്ന് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച 19 സംഘടനകളെ ചടങ്ങില്‍ ആദരിച്ചു.
സല്‍മാനിയ ഗവ. ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലെ ശിഹാബുദ്ധീന്‍ ബ്ലഡ് ഡൊണേഷന്‍ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നല്‍കി. ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് റോജി ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിന് ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ് സ്വാഗതവും അസിസ്റ്റന്റ് ട്രെഷറര്‍ രേഷ്മ ഗിരീഷ് നന്ദിയും രേഖപ്പെടുത്തി. നാട്ടിലേക്ക് യാത്ര തിരിക്കുന്ന ബിഡികെ ആദ്യകാല പ്രവര്‍ത്തകന്‍ രഞ്ചു രാജന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.