ബഹ്റൈന്‍: പിസിഡബ്ല്യുഎഫ് ബഹ്റൈന്‍ കമ്മിറ്റി പ്രസിഡന്റ് പുത്തന്‍ വീട്ടില്‍ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ് മാറഞ്ചേരി (56) ഹൃദയാഘാതം മൂലം ബഹ്റൈനില്‍ വെച്ച് മരണപ്പെട്ടു. മനാമയിലെ ഓണ്‍ലൈന്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു.
പിതാവ്: അബ്ദു കാഞ്ഞിരപറമ്പില്‍ (Late), മാതാവ് : ഫാത്തിമ (Late) ഭാര്യ: സെമിത, മക്കള്‍: അബാദ് മുഹമ്മദ്, ഫായിസ് മുഹമ്മദ്, ഫാത്തിമ മുഹമ്മദ്. സഹോദരങ്ങള്‍: അബൂബക്കര്‍, ഉമ്മര്‍, അബ്ദു റഹ്മാന്, അലി (Late), ഉസ്മാന്, കദീജ, റംല.
പിസിഡബ്ല്യുഎഫ് ബഹ്റൈനും കെഎംസിസിയും ചേര്‍ന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.