ബഹ്റൈനില്‍ വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം പ്രാബല്യത്തില്‍

summer

മനാമ: വേനല്‍ച്ചൂടില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചസമയത്തുള്ള ജോലികള്‍ക്ക് ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സെപ്റ്റംബര്‍ 15 വരെയാണ് നിരോധന കാലയളവ്. ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും കാരണം തൊഴിലാളികള്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും പരിക്കുകളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ബഹ്റൈന്‍ ഈ നിരോധനം നടപ്പാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 മുതല്‍ 1,000 ദിനാര്‍ വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിരോധനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം വിപുലമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിരോധന കാലയളവില്‍ എന്തെങ്കിലും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 32265727 എന്ന ഹോട്ട്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യാം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!