മനാമ: ഭക്ഷണ വിതരണ ആപ്പുകളില്‍ പോഷകാഹാര ലേബലിംഗ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യം. അനാരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ ബഹ്റൈനില്‍ വര്‍ധിക്കുന്നുണ്ടെന്ന പ്രാദേശിക പഠനത്തെ അടിസ്ഥാനമാക്കി പൊതുജനാരോഗ്യ ഗവേഷകരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘അറബ് മേഖലയിലെ ഭക്ഷണക്രമത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളുടെ സ്വാധീനം’ എന്നാണ് പഠനത്തിന്റെ പേര്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരില്‍ മോശം ഡയറ്റ് പിന്തുടരുന്ന അറബ് രാജ്യങ്ങളില്‍ ബഹ്റൈനും ലെബനനുമാണ് മുന്‍പന്തിയിലുള്ളത്.