രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

WhatsApp Image 2025-06-16 at 10.15.28 AM

മനാമ: ബഹ്‌റൈന്‍ മീഡിയ സിറ്റിയുടെ നേതൃത്വത്തില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ‘റിവൈവ് ദി യൂത്ത്’ എന്ന ബോധവല്‍ക്കരണ സെമിനാറും, ബിഎംസി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡും സംഘടിപ്പിച്ചു. സെഗയ ബിഎംസി ഹാളില്‍, ഡിസ്ട്രസ് മാനേജ്മന്റ് കളക്ടീവ് (ഡിഎംസി ബഹ്‌റൈന്‍) ചാപ്റ്ററും, പാന്‍ ബഹ്‌റൈനും ചേര്‍ന്ന് ഒരുക്കിയ ബോധവല്‍ക്കരണ സെമിനാറില്‍ മുഖ്യാതിഥിയായി മുന്‍ ഇന്ത്യന്‍ സ്ഥാനപതിയും, മുതിര്‍ന്ന നയതന്ത്രജ്ഞനും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷനുമായ ടിപി ശ്രീനിവാസന്‍ പങ്കെടുത്തു. സുപ്രീം കോടതി അഭിഭാഷക അഡ്വ. ദീപ ജോസഫ് മുഖ്യ പ്രഭാഷകയായി സെമിനാറില്‍ പങ്കെടുത്തു.

ബഹ്‌റൈറിന്‍ മീഡിയ സിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് പരിപാടിയില്‍ സ്വാഗതമാശംസിക്കുകയും അടുത്തിടെയായി കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയില്‍ വര്‍ധിച്ചു വരുന്ന രാസ ലഹരി ഉപയോഗത്തിനും, സാമൂഹിക തിന്മകള്‍ക്കും എതിരെ മാതാപിതാക്കളിലും കുട്ടികളിലും അവബോധം വളര്‍ത്തി ശാക്തീകരിക്കുക എന്നതാണ് ഈ സെമിനാറിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അറിയിക്കുകയും ചെയ്തു.

ലഹരിയുടെ ഉപയോഗത്തിലേക്ക് കൂട്ടികൊണ്ടുപോകാനായി ശ്രമിക്കുന്നവര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും യുവാക്കളും ജാഗ്രത പാലിക്കണം എന്നും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക, ലഹരി ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാറുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യമിട്ട് തങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും ടിപി ശ്രീനിവാസന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ലഹരിക്ക് അടിമയാവുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത്?, മയക്കുമരുന്നുകള്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ അതിന്റെ ആധിപത്യം സ്ഥാപിക്കുന്നത് എങ്ങിനെ?, ലഹരി മരുന്നുകളില്‍ നിന്ന് എങ്ങിനെ മോചനം സാധ്യമാകും എന്നീ കാര്യങ്ങള്‍ അഡ്വ. ദീപാ ജോസഫ് മുഖ്യപ്രഭാഷണത്തില്‍ വ്യക്തമാക്കി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. പിവി ചെറിയാന്‍, ഡിഎംസി കണ്‍വീനര്‍ സാനി പോള്‍, പാന്‍ ബഹ്‌റൈറിന്‍ പ്രസിഡന്റ് പോളി പറമ്പി, സാമൂഹിക പ്രവര്‍ത്തകന്‍ ജോസ് കെടി എന്നിവര്‍ ലഹരിയുടെ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് സെമിനാറില്‍ സംസാരിച്ചു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന സെമിനാറില്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

ബിഎംസി കുടുംബാംഗങ്ങളില്‍ നിന്ന് സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള ബിഎംസി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദാനച്ചടങ്ങും സെമിനാറിന് ശേഷം വേദിയില്‍ നടന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ ഇഷിക പ്രദീപിന് ഐമാക് ബിഎംസി ടോപ്പര്‍ അവാര്‍ഡ് ടിപി ശ്രീനിവാസന്‍, അഡ്വ. ദീപാ ജോസഫ് എന്നിവര്‍ ചേര്‍ന്ന് കൈമാറി.

തുടര്‍ന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ആന്‍ലിയ അച്ചു, അലീന റീജന്‍ വര്‍ഗീസ്, ആഹാന സ്മിതാ കുമാര്‍, ബയൂലാ ജാസ്മിന്‍, ഭരത് കൃഷ്ണ, പ്രിയംവദ എന്‍എസ്, നോറ അന്ന, ശരണ്യ ജയന്‍, അബ്ജല്‍ പോള്‍സണ്‍, കാര്‍ത്തിക് മഹേഷ്, ജസ്റ്റിന്‍ ജോസഫ്, വിസ്മയ പി ജോയ്, മുഹമ്മദ് സിയാന്‍, ഏബില്‍ ജോഷി എന്നിവര്‍ക്കും ബിഎംസിയുടെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ മുഖ്യാതിഥികള്‍ ചേര്‍ന്ന് സമ്മാനിച്ചു.

ടിപി ശ്രീനിവാസന്‍, അഡ്വ. ദീപ ജോസഫ് എന്നിവരെ ബഹ്‌റൈറിന്‍ മീഡിയ സിറ്റി മെമെന്റോ നല്‍കി ആദരിച്ചു. ടിപി ശ്രീനിവാസന്റെ ജന്മദിനം വേദിയില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ബിഎംസിയുടെയും ഡിഎംസിയുടെയും സ്‌നേഹസമ്മാനവും ടിപി ശ്രീനിവാസന്‍, ദീപ ജോസഫ് എന്നിവര്‍ക്ക് വേദിയില്‍ ഫ്രാന്‍സിസ് കൈതാരത്ത് കൈമാറി.

ഇഷിക പ്രദീപ് അവതാരകയായ ചടങ്ങില്‍ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ മേനോന്‍, മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഫെഡ് സെക്രട്ടറി സുനില്‍ ബാബു, വബഹ്‌റൈനിലെ സാമൂഹ്യപ്രവര്‍ത്തകരായ ഇവി രാജീവന്‍, ജയേഷ് താന്നിക്കല്‍, അജി പി ജോയ്, ഗോപാലേട്ടന്‍, തോമസ്, രാജേഷ് പെരുങ്കുഴി, ബിഎംസി കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!