മനാമ: സൗത്ത് വെസ്റ്റേണ്‍ നാവിക മേഖലയില്‍ റാസ് അല്‍ മുത്തലയുടെ തെക്ക് മുതല്‍ റാസ് അല്‍-ബാന്‍ വരെ ജൂണ്‍ 18 ന് രാവിലെ 7 മുതല്‍ 10 വരെ ബഹ്റൈന്‍ പ്രതിരോധ സേന നാവിക പരിശീലന ഡ്രില്‍ നടത്തും. കരയില്‍ നിന്ന് കടലിലേക്ക് 7 കിലോമീറ്റര്‍ ദൂരത്തേക്ക് നീളുന്ന ഡ്രില്‍ ആണ് നടത്തുകയെന്ന് പ്രതിരോധ സേനയുടെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു. ഡ്രില്‍ നടക്കുന്ന പ്രദേശത്ത് നിന്നും പൗരന്മാരും താമസക്കാരും വിട്ടുനില്‍ക്കണമെന്ന് പ്രതിരോധ സേന അറിയിച്ചു.
