മനാമ: സര്‍ക്കാര്‍ ആശുപത്രികളില്‍ ബഹ്റൈനികള്‍ അല്ലാത്തവര്‍ക്ക് പ്രസവ, സേവന ഫീസ് വര്‍ദ്ധിപ്പിച്ചുച്ചതായി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് അറിയിച്ചു. പുതുക്കിയ ഫീസ് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ തീരുമാനപ്രകാരം, സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും സാധാരണ പ്രസവങ്ങള്‍ക്കുള്ള പുതുക്കിയ ഫീസ് 425 ബഹ്റൈന്‍ ദിനാറും സിസേറിയന്‍ പ്രസവങ്ങള്‍ക്കുള്ള ഫീസ് 1,025 ബഹ്റൈന്‍ ദിനാറും ആയിരിക്കും.
ഗുണഭോക്താക്കള്‍ക്കിടയില്‍ സേവനങ്ങളുടെ വിതരണത്തില്‍ നീതിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ തുടര്‍ന്നും ഉറപ്പാക്കുക എന്നതാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.
താമസക്കാരെയും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ നിലവിലുള്ള ചട്ടങ്ങള്‍ക്കനുസൃതമായി യാതൊരു മാറ്റവുമില്ലാതെ പ്രസവ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കും.