മനാമ: പ്രധാനമന്ത്രിയുടെ ഓഫിസിലെ എമര്‍ജന്‍സി സിറ്റുവേഷന്‍ റൂം സന്ദര്‍ശിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. അടിയന്തര സാഹചര്യങ്ങളില്‍ പ്രാദേശിക സന്നദ്ധത വര്‍ധിപ്പിക്കുന്നതിനുള്ള ബഹ്‌റൈന്റെ തയ്യാറെടുപ്പുകളെ അദ്ദേഹം വിലയിരുത്തുകയും അവലോകനം ചെയ്യുകയും ചെയ്തു.
പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളില്‍ രാജ്യത്തിന്റെ മുന്‍കരുതലുകളുടെ ഭാഗമായാണ് സിറ്റുവേഷന്‍ റൂം പ്രവര്‍ത്തനം. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന, തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത യൂണിറ്റാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സിറ്റുവേഷന്‍ റൂം. തത്സമയ വിവരങ്ങള്‍, പ്രതിസന്ധി ഘട്ടങ്ങളിലെ മാനേജ്മെന്റ്, ഏകോപനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍, നയം രൂപീകരിക്കാന്‍ സഹായിക്കുക തുടങ്ങിയവ ഇതിന്റെ പ്രവര്‍ത്തനങ്ങളാണ്.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ആശയവിനിമയത്തിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള നയത്തിന് രാജ്യം പ്രതിജ്ഞാബന്ധമാണെന്നും അത് പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉയര്‍ത്തിപ്പിടിക്കുമെന്നും കിരീടാവകാശി പറഞ്ഞു.