മനാമ: കുടുംബത്തിനൊപ്പം അല്‍ ബുദൈയ്യ ബീച്ചില്‍ സന്ദര്‍ശനത്തിനെത്തിയ രണ്ടു വയസ്സുകാരന്‍ മുങ്ങിമരിച്ചു. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കെ അബ്ദുറഹ്‌മാന്‍ ഖാസിം തിരമാലയിലകപ്പെടുകയായിരുന്നു. കുട്ടിക്ക് അപകടം സംഭവിച്ചത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അതേസമയം, സുരക്ഷിതമല്ലാത്ത തുറന്ന ജലാശയങ്ങളിലോ ബീച്ചുകളിലോ കുട്ടികളെ കളിക്കാന്‍ വിടുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അത്തരം സ്ഥലങ്ങളില്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഈ ആഴ്ച ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മുങ്ങിമരണമാണിത്. കഴിഞ്ഞ ഞായറാഴ്ചയാണ് 23 കാരനായ ബഹ്‌റൈന്‍ സ്വദേശി യുവാവ് മഹൂസിലെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചത്.
.