മനാമ: ഹമദ് ടൗണില്‍ ഒരു വാഹനത്തിന് തീയിട്ടതായി സംശയിക്കുന്ന 37 വയസ്സുള്ള ബഹ്റൈന്‍ പൗരനെ നോര്‍ത്തേണ്‍ പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. യുവാവ് മനപ്പൂര്‍വ്വം വാഹനത്തിന് തീയിട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുന്നറിയിപ്പ് ലഭിച്ചയുടനെ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിക്കുകയും രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.