ഐഎസ്ബി@75 ചെസ് ചാമ്പ്യന്‍ഷിപ്പിന് ഉജ്വല തുടക്കം

New Project (9)

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) പ്ലാറ്റിനം ജൂബിലിയുടെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന ഐഎസ്ബി@75 ചെസ് ചാമ്പ്യന്‍ഷിപ്പ് വന്‍ ആവേശത്തോടെയും വിപുലമായ പങ്കാളിത്തത്തോടെയും ഇന്നലെ ആരംഭിച്ചു. ബഹ്റൈന്‍ ചെസ് ഫെഡറേഷന്റെയും അര്‍ജുന്‍സ് ചെസ് അക്കാദമിയുടെയും (എസിഎ) സഹകരണത്തോടെ ഈസ ടൗണ്‍ കാമ്പസിലെ ജഷന്‍മല്‍ ഓഡിറ്റോറിയത്തിലാണ് ദ്വിദിന പരിപാടി നടക്കുന്നത്.

ബഹ്റൈന്‍ ചെസ് ഫെഡറേഷന്‍ പ്രസിഡന്റ് അന്‍മര്‍ ഇബ്രാഹിം അഹമ്മദിയായിരുന്നു മുഖ്യാതിഥി. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, ട്രാന്‍സ്‌പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ഐഎസ്ബി പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ്.എസ് നടരാജന്‍, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി.സതീഷ്, അര്‍ജുന്‍ ചെസ് അക്കാദമി (എസിഎ) സിഇഒ അര്‍ജുന്‍ കക്കാടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് മുഖ്യാതിഥി അന്‍മര്‍ ഇബ്രാഹിം അഹമ്മദിക്ക് മെമന്റോ സമ്മാനിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും ചെസ്സ് പ്രേമികള്‍ക്കുമായി സൗജന്യ ചെസ് വര്‍ക്ക്ഷോപ്പ് പരിപാടിക്ക് തുടക്കമിട്ടു. വിദഗ്ദ്ധ പരിശീലകന്‍ ജാനെല്ലെ ഡെല സെര്‍ണയാണ് വര്‍ക്ക്ഷോപ്പ് നയിച്ചത്. ചെസ് അടിസ്ഥാന കാര്യങ്ങള്‍, കളിയുടെ വൈജ്ഞാനിക നേട്ടങ്ങള്‍, ചെസ്സ് പഠനം വളര്‍ത്തിയെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെഷന്‍ തുടക്കക്കാര്‍ക്കും പരിചയസമ്പന്നരായ കളിക്കാര്‍ക്കും ഒരുപോലെ ഹൃദ്യമായി.

ഏകദേശം 250 മത്സരാര്ഥികളും 60 സ്‌കൂള്‍ ടീമുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ISB@75 ചാമ്പ്യന്‍ഷിപ്പ് രാജ്യത്തെ ഏറ്റവും വലിയ ചെസ്സ് ടൂര്‍ണമെന്റുകളില്‍ ഒന്നായിരിക്കും. ഇന്റര്‍സ്‌കൂള്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പോടെയാണ് മത്സര വിഭാഗം ആരംഭിച്ചത്. സ്‌കൂളുകള്‍ രണ്ട് വിഭാഗങ്ങളിലായി അണ്ടര്‍ 12, അണ്ടര്‍ 19 എന്നിങ്ങനെ മത്സരിക്കുന്നു. സ്വിസ് ലീഗ് ഫോര്‍മാറ്റ് പിന്തുടര്‍ന്ന് ഫിഡെ റാപ്പിഡ് നിയമങ്ങള്‍ അനുസരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് ടീമുകള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

ഓപ്പണ്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റോടെ പരിപാടികള്‍ ഉച്ചകഴിഞ്ഞ് തുടര്‍ന്നു. വിവിധ വിഭാഗങ്ങളിലായി സമ്മാനങ്ങള്‍ വിതരണം ചെയ്യും, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 പേര്‍ക്ക് പ്രത്യേക ബഹുമതികളും നല്‍കും. എല്ലാ മത്സരങ്ങളും ഫിഡെ ചട്ടങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. ഇന്ന് രാത്രി 8:00 മണിക്ക് ഗ്രാന്‍ഡ് ഫിനാലെ നടക്കും.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ്. നടരാജന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, ചെസ്സ് പ്രേമികള്‍ എന്നിവരെ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ക്ഷണിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!