പ്രമുഖ കലാകാരിയും സമൂഹിക പ്രവര്‍ത്തകയുമായ സഫിയ അലി മുഹമ്മദ് കാനൂ അന്തരിച്ചു

Bahrain-Mourns-the-Passing-of-Safia-Ali-Kanoo3

മനാമ: ബഹ്റൈനിലെ പ്രമുഖ കലാകാരിയും സമൂഹിക പ്രവര്‍ത്തകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവുമായ സഫിയ അലി മുഹമ്മദ് കാനൂ അന്തരിച്ചു. സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണം, സാംസ്‌കാരിക, കലാ രംഗം എന്നിവയിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു.

കാന്‍സര്‍ ബാധിച്ച കുട്ടികള്‍, പ്രായമായവര്‍, അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി നിരവധി സംരംഭങ്ങള്‍ സഫിയ അലിയുടെ മേല്‍നോട്ടത്തില്‍ നടത്തിയിട്ടുണ്ട്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ സഫിയ അലി കാനൂ പീഡിയാട്രിക് വാര്‍ഡ്, രണ്ട് വയോജന പരിചരണ യൂനിറ്റുകള്‍, പള്ളികള്‍, കലയും പൈതൃകവും സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച സഫിയ അലി കാനൂ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ് എന്നിവ അവരുടെ സംഭാവനകളാണ്.

സാമ്പത്തിക മേഖലയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ നയിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ അവര്‍ വലിയ രീതിയില്‍ പിന്തുണച്ചിട്ടുണ്ട്. സംസ്‌കാരത്തിലും ബിസിനസിലും സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സജീവമായി പ്രവര്‍ത്തിച്ചു. പകരം വെക്കാനില്ലാത്ത അവരുടെ സംഭാവനകളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഫസ്റ്റ് ക്ലാസ് മെഡല്‍ ഓഫ് കോംപിറ്റന്‍സ് 2001ലും 2012ലും നല്‍കിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!