മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ പിസിഡബ്ല്യൂഎഫ് ബഹ്റൈന്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയുടെ വേര്‍പാടില്‍ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സഗയ്യ ബിഎംസി ഹാളില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.
നീണ്ട ഇരുപത്തഞ്ച് വര്‍ഷമായി ബഹ്റൈനില്‍ ഓണ്‍ലൈന്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. നാട്ടിലും ബഹ്റൈനിലും ജീവകാരുണ്യ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ മുഹമ്മദ് മാറഞ്ചേരി ജനഹൃദയങ്ങളില്‍ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തിയാണ് യാത്രയായത് എന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായും തണലായും കരുണ വറ്റാത്ത കരങ്ങളുമായ് മുഹമ്മദ് മാറഞ്ചേരി കൂടെയുണ്ടാകുന്നതും, മായാത്ത പുഞ്ചിരിയുമായി സ്വാന്തനമേകുന്നതും ഇനി ഓര്‍മ്മകള്‍ മാത്രമാകുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച പിസിഡബ്ല്യൂഎഫ് ഉപദേശക സമിതി അംഗം ഹസന്‍ വിഎം മുഹമ്മദ് പറഞ്ഞു.
ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പൊതു പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു. ഫ്രാന്‍സിസ് കൈതാരത്ത് (ഐമാക് ബഹ്റൈന്‍ മീഡിയ സിറ്റി മാനേജിങ് ഡയറക്ടര്‍), ചെമ്പന്‍ ജലാല്‍ (മലപ്പുറം ജില്ലാ അസോസിയേഷന്‍), സെലാം മമ്പാട്ട്മൂല (എംസിഎംഎ), സെയ്ത് ഹനീഫ (ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌നെസ്), ഇക്ബാല്‍ താനൂര്‍ (കെഎംസിസി), ഉമ്മര്‍ഷാ (കെഎംസിസി മയ്യിത്ത് പരിപാലന വിംഗ്), റംഷാദ് അയിലക്കാട് (ഒഐസിസി), ഷംഷാദ് (ഐവൈസിസി), അന്‍വര്‍ നിലമ്പൂര്‍, വിനീഷ് (ഇടപ്പാളിയം), ബഷീര്‍ തറയില്‍ (വെളിച്ചം വെളിയങ്കോട്), മന്‍ഷീര്‍ (ബിഎംഡിഎഫ്), ലത്തീഫ് കോളിക്കല്‍ (മുഹറഖ് മലയാളി സമാജം), പ്രവീണ്‍ മേല്‍പത്തൂര്‍ (മലപ്പുറം ജില്ലാ അസോസിയേഷന്‍), ഷമീര്‍ പൊന്നാനി (പവിഴദ്വീപ്), എന്നിവരെ കൂടാതെ പിസിഡബ്ല്യൂഎഫ് ഭാരവാഹികളായ, പിടി അബ്ദുറഹ്‌മാന്‍, ഫസല്‍ പി കടവ്, സദാനന്ദന്‍ കണ്ണത്ത്, ജഷീര്‍ മാറൊലി, റംഷാദ് റഹ്‌മാന്‍,
വനിതാ വിംഗ് പ്രതിനിധികളായ ലൈലാ റഹ്‌മാന്‍, സിതാരാ നബീല്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
മുഹമ്മദ് മാറഞ്ചേരിയുമായി ആത്മ ബന്ധമുള്ള എല്ലാവരും പങ്കെടുത്ത് അവരുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചു. പിസിഡബ്ല്യൂഎഫ് ബഹ്റൈന്‍ മുഖ്യ ഉപദേശകന്‍ ബാലന്‍ കണ്ടനകം നേതൃത്വം നല്‍കിയ യോഗത്തില്‍ ശറഫുദ്ധീന്‍ വിഎം സ്വാഗതവും, മധു കാലടിത്തറ നന്ദിയും പറഞ്ഞു. ശേഷം നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് മുസ്തഫ കൊലക്കാട്, ഷഫീക് പാലപ്പെട്ടി, ബാബു എംകെ, നബീല്‍, സൈതലവി, ഫിറോസ് വെളിയങ്കോട്, ഷാഫി തൂവക്കര, വിജീഷ്, മനോജ്, സഹദ്, നൗഫല്‍, അന്‍വര്‍, ജെസ്‌നി സെയ്ത്, സമീറ സിദ്ധിഖ്, സൈനുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.