ഉച്ചസമയ ജോലി നിരോധനം; ഹോട്ട് ലൈന്‍ നമ്പര്‍ നിലവില്‍ വന്നു

phone

മനാമ: വേനല്‍ക്കാലത്ത് ഉച്ചസമയത്തെ ജോലിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രാലയം. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 17873603 എന്ന ഹോട്ട് ലൈന്‍ നമ്പര്‍ സജീവമാക്കിയിട്ടുണ്ട്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഈ നമ്പര്‍ പ്രാബല്യത്തിലുണ്ടാവും.

നിയമലംഘകര്‍ക്ക് മൂന്നു മാസം വരെ തടവും 500 മുതല്‍ 1000 ബഹ്റൈന്‍ ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ രണ്ടുംകൂടിയുമുള്ള ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ വേനല്‍ക്കാല പകല്‍ തൊഴില്‍ നിരോധനം കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രാബല്യത്തില്‍വന്നത്. ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് നാലു മണി വരെ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് നിരോധനം.

സെപ്റ്റംബര്‍ 15 വരെ മൂന്നു മാസത്തേക്കായിരിക്കും നിരോധനമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴില്‍ മന്ത്രിയുമായ യൂസുഫ് ഖലഫ് അറിയിച്ചിരുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പവും കാരണം തൊഴിലാളികള്‍ക്ക് ഉണ്ടാകാവുന്ന തൊഴില്‍പരമായ രോഗങ്ങളില്‍നിന്നും പരിക്കുകളില്‍നിന്നും സംരക്ഷണം നല്‍കുന്നതിനായി അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ബഹ്‌റൈന്‍ ഈ നിരോധനം നടപ്പാക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!