മനാമ: പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ഉപരി പഠനം നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) എജ്യു എക്‌സ്‌പ്പോ സംഘടിപിക്കുന്നു. വിദേശ യൂണിവേഴ്‌സിറ്റികളിലെ വിവിധ കോഴ്‌സുകള്‍ അഡ്മിഷന്‍ രീതികള്‍, ഫീസ് വിവരങ്ങള്‍, വിസ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഓണ്‍ലൈന്‍ ശില്‍പശാലയില്‍ ലോകത്തിന്റെ ഏത് ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പഠനയിടങ്ങളുടെ പരമ്പരാഗത രീതികളൂം സങ്കല്‍പ്പങ്ങളും മാറുന്ന പുതിയകാലത്ത് വിദേശ രാജ്യങ്ങളിലെ തുടര്‍പഠനങ്ങളുടെ അനന്ത സാധ്യതകളിലേക്ക് വെളിച്ചം നല്‍കുന്നതായിരിക്കും ശില്‍പശാലയെന്ന് സംഘാടകര്‍ അറിയിച്ചു. യുകെ, റഷ്യ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ പഠന സാധ്യതകളെ കുറിച്ച് പരിചയസമ്പന്നരുമായി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും.
2025 ജൂണ്‍ 28 ശനി ബഹ്‌റൈന്‍ സമയം ഉച്ചക്ക് ഒരു മണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ശില്‍പശാലയില്‍ വിദ്യഭ്യാസരംഗത്തെ വിദഗ്ദര്‍ സംബന്ധിക്കുമെന്ന് ഐസിഎഫ് ഇന്റര്‍നാഷനല്‍ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് സിക്രട്ടറി ഹമീദ് പരപ്പ അറിയിച്ചു.