മനാമ: വര്‍ക്ക് ഫ്രം ഹോം രീതി പിന്‍വലിച്ച് ബഹ്റൈന്‍. പൊതു മേഖലകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പഴയതു പോലെ തുടരുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. മേഖലയിലെ പ്രതിസന്ധികളില്‍ അയവ് വന്നതിനെ തുടര്‍ന്നാണിത്. നടപടികളില്‍ സഹകരിച്ച എല്ലാ ജനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.
സ്ഥിതിഗതികളുടെ വിവരങ്ങള്‍ അതത് സമയം നാഷണല്‍ സിവില്‍ പ്രൊട്ടക്ഷന്‍ പ്ലാറ്റ് ഫോം അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയോ മൈഗവ് ആപ് വഴിയോ അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.