മനാമ: ബഹ്റൈനിലെ എല്ലാ പൊതു ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ സേവനങ്ങളും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ പൊതുജനങ്ങളെ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങള്‍, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകള്‍, അത്യാഹിത വിഭാഗങ്ങള്‍, മെഡിക്കല്‍ വാര്‍ഡുകള്‍, സ്‌പെഷ്യലൈസ്ഡ് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ സൗകര്യങ്ങളിലേയും സേവനങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഡെന്റല്‍ പരിചരണം, ലബോറട്ടറി പരിശോധനകള്‍, റേഡിയോളജി, ഫിസിയോതെറാപ്പി എന്നിവയുള്‍പ്പെടെയുള്ള അത്യാവശ്യ സഹായ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സേവനങ്ങളെല്ലാം ഉയര്‍ന്ന സുരക്ഷാ നിലവാരത്തിലും ഗുണമേന്മയിലും പരിപാലിക്കപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.