മനാമ: രാജ്യത്തിന്റെ പൊതുജനസുരക്ഷ സംവിധാനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സുരക്ഷ സേന കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. പ്രതിരോധമൊരുക്കുന്നതില്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സേന കമാന്‍ഡ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കിരീടാവകാശി പറഞ്ഞു.
പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കിരീടാവകാശിയെ അനുഗമിച്ചിരുന്നു.