ഐക്യം, പുരോഗതി, പ്രാദേശിക സ്ഥിരത; രാജാവ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു

king hamad

മനാമ: സാഖിര്‍ കൊട്ടാരത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. ഐക്യം, പുരോഗതി, പ്രാദേശിക സ്ഥിരത എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള യോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ബഹ്റൈന്‍ പ്രതിരോധ സേന, ആഭ്യന്തര മന്ത്രാലയം, സുരക്ഷാ-സിവില്‍ ഏജന്‍സികള്‍ എന്നിവരുടെ സമര്‍പ്പണത്തിന് രാജാവ് അഗാധമായ നന്ദി അറിയിച്ചു. യുകെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മറുമായുള്ള കിരീടാവകാശിയുടെ കൂടിക്കാഴ്ചയുടെ ഗുണപരമായ ഫലങ്ങളെ രാജാവ് സ്വാഗതം ചെയ്തു. പ്രതിരോധ സഹകരണ കരാറിലും നിക്ഷേപ പങ്കാളിത്ത കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ കൂടിക്കാഴ്ചയുടെയും സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിലെ ബഹ്റൈന്റെ പങ്കാളിത്തത്തിന്റെയും ഫലങ്ങളെ രാജാവ് സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വികസനപരവും തന്ത്രപരവുമായ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കി ബഹ്റൈനെ ഔദ്യോഗിക അതിഥിയായി ക്ഷണിച്ചതിന് റഷ്യയോട് നന്ദിയും പറഞ്ഞു.

സഹോദര രാജ്യമായ ഖത്തറുമായും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുമായും ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം ഹമദ് രാജാവ് വീണ്ടും ഉറപ്പിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഖത്തറിന്റെ പരമാധികാരത്തിനു നേരെ നടത്തിയ സമീപകാല ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!