മനാമ: അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ. രണ്ട് കേസുകളിലായി രണ്ട് വര്‍ഷവും ആറ് മാസവുമാണ് ലോവര്‍ ക്രിമിനല്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉപയോഗിച്ച വാഹനം കണ്ടുകെട്ടാന്‍ ജഡ്ജി ഉത്തരവിട്ടു.
ഗതാഗത നിയമം തെറ്റിച്ച് വാഹനം ഓടിച്ചു, വാഹനം ഇടിപ്പിച്ച് ഒരാള്‍ക്ക് പരിക്കേല്‍പ്പിച്ചു, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.