മനാമ: ദിറാസ് ഗ്രാമത്തിലെ പൊതു റോഡുകള്‍ തടസ്സപ്പെടുത്തിയുള്ള അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായി.
ഒരു കൂട്ടം വ്യക്തികള്‍ പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ആക്രമിക്കുകയും പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭാവത്തില്‍ അന്വേഷണം ആരംഭിച്ചു.