ഉത്സവമായി പ്രതിഭ ‘ഉത്സവ് 2025’ ഗ്രാന്‍ഡ് ഫിനാലെ

WhatsApp Image 2025-06-25 at 8.53.29 PM

മനാമ: ബഹ്റൈന്‍ പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിച്ച പ്രഥമ കലാ സാഹിത്യ മത്സരമായ ‘ഉത്സവ് 2025’ ഗ്രാന്‍ഡ് ഫിനാലെ ഇന്ത്യന്‍ ക്ലബില്‍ നടന്നു. നിറഞ്ഞ ജനാവലിയില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ അതുല്‍ നറുകര അവതരിപ്പിച്ച സംഗീത നിശ കലാസ്വാദകരെ ആവേശത്തിലാഴ്ത്തി. സ്വരലയുടെ സ്വാഗത ഗാനത്തോടെ തുടങ്ങിയ പരിപാടിയില്‍ ബഹ്റൈനിലെ അറിയപ്പെടുന്ന കലാ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, കുച്ചിപ്പുടി, ഡാന്‍സ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികള്‍ അവതരിക്കപ്പെട്ടു.

വിജയികള്‍ക്കുള്ള ട്രോഫിയും, മത്സരങ്ങള്‍ വിലയിരുത്തിയ ജഡ്ജസിനുള്ള മെമോന്റോയും ഫിനാലെയില്‍ വെച്ച് വിതരണം ചെയ്തു. ‘ഉത്സവ് 2025’ ഓവറോള്‍ ചാമ്പ്യന്‍ ട്രോഫി ഉം അല്‍ ഹസം യൂണിറ്റും, റണ്ണര്‍ അപ്പ് ട്രോഫി ഹിദ്ദ് യൂണിറ്റും കരസ്ഥമാക്കി. ഉദ്ഘാടനം പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സിവി നാരായണന്‍ നിര്‍വഹിച്ചു.

പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ പി ശ്രീജിത്ത്, ‘ഉത്സവ് 2025’ ചെയര്‍ പേഴ്‌സണ്‍ എവി അശോകന്‍, പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണില്‍, വനിതാ വേദി ആക്ടിങ് സെക്രട്ടറി സജിത സതീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മേഖല സെക്രട്ടറി ബിനു കരുണാകരന്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സന്തു പടന്നപ്പുറം നന്ദിയും രേഖപ്പെടുത്തിയ ഉദ്ഘാടന ചടങ്ങിന് മേഖല പ്രസിഡന്റ് സജീവന്‍ മാക്കണ്ടിയുടെ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് പ്രശസ്ത സിനിമ പിന്നണി ഗായകനും നാടന്‍ പാട്ട് കലാകാരനുമായ അതുല്‍ നറുകരയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ഫോക്ലോര്‍ അക്കാദമിയുടെ അംഗീകാരമുള്ള ബഹ്‌റൈനിലെ നാടന്‍പാട്ട് കൂട്ടമായ സഹൃദയ നാടന്‍പാട്ട് സംഘത്തോടൊപ്പം അരങ്ങേറി. പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം പ്രതിഭയുടെ നാല് മേഖലകളിയായി നടന്നുവന്ന കലാ-കായികോല്‍സവത്തിന്റെ ഭാഗമായാണ് മുഹറഖ് മേഖലയില്‍ ‘ഉത്സവ് 2025’ സംഘടിപ്പിച്ചത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!