ഗാന്ധിജിയെ മാറ്റിനിര്‍ത്തി ഇന്ത്യാ ചരിത്രം അപനിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് ദേശീയതയോടുള്ള വെല്ലുവിളി; പി ഹരീന്ദ്രനാഥ്

WhatsApp Image 2025-06-26 at 1.18.19 PM

മനാമ: ബഹ്‌റൈന്‍ നവകേരള കലാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘അപനിര്‍മ്മിക്കപ്പെടുന്ന ചരിത്രം’ എന്ന വിഷയത്തില്‍ പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിച്ചു. ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദ് സ്വരാജ് വായിക്കാതെ സ്വാതന്ത്ര്യസമര ചരിത്ര പഠനം പൂര്‍ണ്ണമാകില്ലെന്നും ഇത് പഠിക്കാത്തവരാണ് ചരിത്രം വികലമാക്കുന്നതെന്നും ഹരീന്ദ്രനാഥ് പറഞ്ഞു.

ഭരണകൂട താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യാ ചരിത്രം എങ്ങനെ അപനിര്‍മ്മിക്കപ്പെടുന്നു എന്നും ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പൊരുള്‍ പുതിയ കാലത്തെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഹരീന്ദ്രനാഥ് ഒന്നര മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ വ്യക്തമാക്കി. നവകേരള സാഹിത്യ വേദിയുടെ കോര്‍ഡിനേറ്ററായ എസ്‌വി ബഷീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജോ. സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും സാഹിത്യ വേദി കണ്‍വീനര്‍ അനു യൂസഫ് നന്ദിയും പറഞ്ഞ ചടങ്ങില്‍ എഴുത്തുകാരന്‍ ഡോ.വേണു തോന്നക്കല്‍ ആശംസയര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രതിഭ നേതാക്കളായ ശ്രീജിത്, മിജോഷ് മൊറാഴ, മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ജനറല്‍ സെക്രട്ടറി ഇഎ സലിം, സാമൂഹ്യ പ്രവര്‍ത്തകരായ ചെമ്പന്‍ ജലാല്‍, ബാബു കുഞ്ഞിരാമന്‍, അഷറഫ് വിഎസ്‌വി, ശിവദാസ് പുറമേരി, അനു ബി കുറുപ്പ്, ഹേമ വിശ്വംഭരന്‍ തുടങ്ങിയവരും നവകേരളയുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ചടങ്ങില്‍ വെച്ച് ഹരീന്ദ്രനാഥിന്റെ പുതിയ കൃതിയായ ‘മഹാത്മ ഗാന്ധി- കാലവും കര്‍മപര്‍വ്വവും 1869-1915’ കോപ്പി നവകേരളയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് എന്‍കെ ജയനും സെക്രട്ടറി എകെ സുഹൈലും ചേര്‍ന്ന് ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!