മനാമ: ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്‍ (എവിസി) വോളിബോള്‍ നേഷന്‍സ് കപ്പില്‍ ബഹ്റൈന്‍ കിരീടം. ഫൈനലില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ബഹ്റൈന്‍ പരാജയപ്പെടുത്തിയത്. 23-25, 25-16, 25-17, 25-18 എന്നിങ്ങനെയാണ് സ്കോര്‍. ലോക റാങ്കിങ്ങില്‍ 54-ാം സ്ഥാനമാണ് ബഹ്റൈനുള്ളത്. പാകിസ്താന് 43-ാം സ്ഥാനമാണ്.
സെമിഫൈനലില്‍ പാകിസ്ഥാന് 23-ാം സ്ഥാനത്തുള്ള ഖത്തറിനെ 3-0 ന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം, 25-ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയെ 3-2 ന് പരാജയപ്പെടുത്തിയാണ് ബഹ്റൈന്‍ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചത്. എവിസി ചട്ടങ്ങള്‍ പ്രകാരം ചാമ്പ്യന്മാരായ ബഹ്റൈന്‍ 2026 ലെ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.
ദക്ഷിണ കൊറിയയെ 3-0 ന് പരാജയപ്പെടുത്തി ഖത്തര്‍ മൂന്നാം സ്ഥാനം നേടി. ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്തും, ഇന്തോനേഷ്യ ആറാം സ്ഥാനത്തും, ചൈനീസ് തായ്പേയ് ഏഴാം സ്ഥാനത്തും, വിയറ്റ്നാം എട്ടാം സ്ഥാനത്തും, തായ്ലന്ഡ് ഒമ്പതാം സ്ഥാനത്തും, ന്യൂസിലന്‍ഡ് പത്താം സ്ഥാനത്തും എത്തി.