മനാമ: തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹിജ്റ പുതുവര്‍ഷത്തിലെ ആദ്യ അവധി ദിനത്തില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് രാവിലെ 8 മുതല്‍ ഉച്ച 1 മണി വരെ നീണ്ടുനിന്നു.
ജനറല്‍ കണ്‍വീനര്‍ ഫിറോസ് മാഹിയുടെ നേതൃത്വത്തില്‍ കണ്‍വീനര്‍മാരായ റയീസ് അല്‍ ജസീറ, ഫിറോസ് വികെ, ടിഎംസിഎ പ്രസിഡന്റ് ശംസുദ്ധീന്‍, സെക്രട്ടറി നവാസ്, രക്ഷധികാരികളായ ഫുവാദ്, സാദിഖ് കുഞ്ഞിനെല്ലി, ട്രഷറര്‍ അഫ്സല്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാജിദ് പനോളി, അബ്ദുല്‍ റാസിഖ്, നൗഷാദ് ഖാലിദ്, മിഥ്ലാജ്, ഹഫ്സല്‍, ഷമീം കാത്താണ്ടി, അസ്ഫര്‍ എന്നിവര്‍ ക്യാമ്പിന് നേത്യത്വം നല്കി.
ക്യാമ്പില്‍ എഴുപതോളം പേര് രക്തം ദാനം ചെയ്തു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് അധികൃതര്‍ ടിഎംസിഎ ഭാരവാഹികളെ അഭിനന്ദിച്ചു. ‘രക്തദാനം ജീവദാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് സമീപഭാവിയില്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ടിഎംസിഎ ഭാരവാഹികള്‍ അറിയിച്ചു.