ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

WhatsApp Image 2025-06-27 at 11.08.53 PM

മനാമ: ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജൂണ്‍ 27ന് സിത്രയിലെ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ രാവിലെ 8 മണി മുതല്‍ 12 വരെ നടന്ന ക്യാമ്പില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു.

രോഗങ്ങള്‍ വരാതെ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വിവിധ സൗജന്യ ലാബ് ടെസ്റ്റുകള്‍ (ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, കിഡ്‌നി സ്‌ക്രീനിംഗ് (ക്രിയാറ്റിനിന്‍), ലിവര്‍ സ്‌ക്രീനിംഗ് (എസ്ജിപിടി), ടോട്ടല്‍ കൊളസ്‌ട്രോള്‍) ലഭ്യമാക്കി. കൂടാതെ വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷനും ഡിസ്‌കൗണ്ട് കാര്‍ഡുകളും നല്‍കി.

ഇടപ്പാളയം ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തിലുള്ള രതീഷ് സുകുമാരന്‍, മുരളീധരന്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വിജയകരമായി പൂര്‍ത്തിയാക്കിയ ക്യാമ്പിന് എല്ലാവരും മികച്ച പിന്തുണ നല്‍കിയതില്‍ സംഘാടകര്‍ നന്ദി രേഖപ്പെടുത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!