മനാമ: ലോകരാജ്യങ്ങളിലെ പുതിയ വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേന്‍ (ഐസിഎഫ്) നോളജ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ‘എജ്യു എക്സ്പോ 25’ ശ്രദ്ധേയമായി. കേരള സംസ്ഥാന കായിക, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പുതിയ കാലഘട്ടത്തിനനുസൃതമായ കോഴ്സുകള്‍ നമ്മുടെ സമൂഹത്തില്‍ എത്തിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലോകം അതിവേഗം മുന്നോട്ട് പോകുമ്പോള്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമാണ്. പുതിയ തലമുറയെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതില് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരിയര്‍ കൗണ്‍സിലറും ലൈഫ് കോച്ചുമായ ജമാലുദ്ധീന് മാലിക്കുന്ന് യുകെയിലെ വിദ്യാഭാസ അവസരങ്ങളെക്കുറിച്ച് സംസാരിച്ചു. യൂറോപ്പിനെ പ്രതിനിധീകരിച്ച് അദ്നാന്, സ്പെയിനിലെ അവസരങ്ങളെക്കുറിച്ചു മുഹമ്മദ് അബ്ദുള്‍ല്‍ ബാസിത് അദനി, റഷ്യയുടെ സാദ്ധ്യതകള്‍ മുഹമ്മദ് സിനാന് അദനി എന്നിവര്‍ അവതരിപ്പിച്ചു.
അബ്ദുല്‍ റസാഖ് മുസ്ലിയാര് പറവണ്ണ പ്രാര്‍ഥന നിര്‍വഹിച്ച ചടങ്ങില്‍ ഹമീദ് പരപ്പ സ്വാഗതം ആശംസിച്ചു. മുഹമ്മദ് ഫാറൂഖ് കവ്വായി മോഡറേറ്ററായിരുന്നു. ശരീഫ് കാരശ്ശേരി സമാപന പ്രസംഗം നടത്തി.