മനാമ: ബഹ്റൈന്‍ പ്രതിഭ മനാമ മേഖലയിലെ മനാമ യൂണിറ്റ് ടഗ് ഓഫ് വാര് അസോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ടീം അരിക്കൊമ്പന്‍സ് ജേതാക്കളായി. സിഞ്ച് അല്‍ അഹ്ലി ഗ്രൗണ്ടില്‍ വച്ച് നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ടീം ബഹ്റൈന്‍ പ്രതിഭയെ പരാജയപ്പെടുത്തിയാണ് അരികൊമ്പന്‍സ് ജേതാക്കളായത്. ടീം ആര്യന്‍സ് മൂന്നാം സ്ഥാനം നേടി.
പതിനൊന്ന് ടീമുകള്‍ പങ്കെടുത്ത വടംവലി ടൂര്‍ണമെന്റ് പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, പ്രസിഡന്റ് ബിനു മണ്ണില്‍, രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണന്, എന്‍വി ലിവിന് കുമാര്‍, മേഖല സെക്രട്ടറി നിരന് സുബ്രഹ്മണ്യന്, ടഗ് ഓഫ് വാര് അസോസിയേഷന് പ്രസിഡന്റ് റഥിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് അറ്റാച്ചേരി സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിന് സംഘാടക സമിതി ചെയര്മാന് ബാബു സിവി അദ്ധ്യക്ഷത വഹിക്കുകയും കണ്‍വീനര്‍ റിനീഷ് സികെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജേതാക്കളായ അരിക്കൊമ്പന്സിനുള്ള ട്രോഫി സിവി നാരായണനും, ക്യാഷ് അവാര്‍ഡ് പയ്യന്നൂര്‍ സഹകരണ ആശുപത്രി ഡയറക്ടര്‍ കെസി രാജനും, രണ്ടാം സ്ഥാനം നേടിയ പ്രതിഭ ടീമിനുള്ള ട്രോഫി എന്‍വി ലിവിന് കുമാറും, ക്യാഷ് അവാര്‍ഡ് ബിനു മണ്ണിലും, മൂന്നാം സ്ഥാനം നേടിയ ടീം ആര്യന്സിനുള്ള ട്രോഫി നിരന് സുബ്രഹ്മണ്യനും കൈമാറി.