ബഹ്റൈനിലെ നിയമ പണ്ഡിതനും മന്ത്രിയുമായിരുന്ന ഡോ.ഹുസൈന്‍ അല്‍ ബഹര്‍ന അന്തരിച്ചു

Dr_Hussain_Al_Baharna

മനാമ: ബഹ്റൈന്റെ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നിയമ പണ്ഡിതനും കാല്‍നൂറ്റാണ്ടോളം നിയമകാര്യ മന്ത്രിയും നിയമ പണ്ഡിതനുമായ ഡോ.ഹുസൈന്‍ അല്‍ ബഹര്‍ന (93) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. നീണ്ട 26 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിലൂടെ രാജ്യത്തിന്റെ ഭരണഘടനാ വ്യക്തിത്വങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയവരില്‍ ഒരാളായി അല്‍ ബഹര്‍ന മാറിയിരുന്നു. പ്രാദേശിക തലത്തില്‍ മാത്രമല്ല രാജ്യാന്തര നിയമ രംഗത്തും അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. അറബിക്, ഇംഗ്ലിഷ് ഭാഷകളിലായി ഒട്ടേറെ നിയമ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ബഹ്‌റൈനില്‍ നിന്ന് വിദേശരാജ്യത്ത് പോയി നിയമം പഠിച്ച ആദ്യകാല സ്വദേശികളില്‍ ഒരാളാണ് അല്‍ ബഹര്‍ന. 1953-ല്‍ ബാഗ്ദാദില്‍ നിന്ന് ബിരുദം നേടിയ ശേഷം ബ്രിട്ടനിലും നെതര്‍ലന്‍ഡ്സിലും ഉപരിപഠനം നടത്തി. പിന്നീട് 1961-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് പൊതു അന്താരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റ് നേടി.

1960 കളില്‍ കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ നിയമ ഉപദേഷ്ടാവായാണ് കരിയറിന് തുടക്കമിട്ടത്. അതിനുശേഷം സൗദി അരാംകോയുടെ ലീഗല്‍ അഡൈ്വസര്‍ ആയി പ്രവര്‍ത്തിച്ചു. ബഹ്‌റൈന്‍ വിദേശകാര്യ വകുപ്പിന്റെ നിയമോപദേഷ്ടാവ്, ബഹ്‌റൈന്‍ മന്ത്രിസഭയുടെ ലീഗല്‍ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ക്ക് ശേഷം 1971-ലാണ് ബഹ്‌റൈന്‍ നിയമകാര്യ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്. തൊട്ടുപിന്നാലെയാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. തൊട്ടുപിന്നാലെ, 1971-ല്‍ അദ്ദേഹം നിയമകാര്യ സഹമന്ത്രിയായി നിയമിതനായി. 1995 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

1973 ലെ ഭരണഘടന തയ്യാറാക്കുന്നത് മുതല്‍ രാജ്യത്തിന്റെ സിവില്‍ നിയമ സംവിധാനം ആധുനികവല്‍ക്കരിക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു. 1987 മുതല്‍ 2006 വരെ, ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമ കമ്മീഷനില്‍ ഏഷ്യയുടെ പ്രതിനിധിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2003 മുതല്‍ 2005 വരെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കൊമേഴ്സ്യല്‍ ആര്‍ബിട്രേഷന്റെ ബോര്‍ഡിലും പ്രവര്‍ത്തിച്ചു.

പ്രാദേശിക, രാജ്യാന്തര തലത്തില്‍ നിയമ, നീതിന്യായ രംഗത്ത് നിസ്തുല സേവനം കാഴ്ചവെച്ചതിന് ഒട്ടനവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 1996ല്‍ അറബ് ഹിസ്റ്റോറിയന്‍ മെഡല്‍, 1996 ല്‍ ബഹ്‌റൈന്റെ ഫസ്റ്റ് ക്ലാസ് സ്റ്റേറ്റ് ഓര്‍ഡര്‍, 2001-ല്‍ ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബഹ്റൈന്‍ രാജ്യത്തിന്റെ ഭരണഘടനാ രാഷ്ട്രത്തിന്റെ നിയമ പഠനവും വിശകലനവും (2008), ബഹ്റൈനിലെ ഇറാന്റെ പരമാധികാര അവകാശവാദം (2008), ഗള്‍ഫ് രാജ്യങ്ങളുടെ രാഷ്ട്രീയ, ഭരണഘടനാ വികസനങ്ങള്‍ (2005) എന്നിവ പ്രധാന കൃതികളാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!