മനാമ: ബഹ്റൈനില്‍ അശൂറ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ശനി, ഞായര്‍ (ജൂലൈ 5, 6) ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു. ശനിയാഴ്ച ഔദ്യോഗിക അവധി ദിവസമായതിനാല്‍, തിങ്കളാഴ്ച (ജൂലൈ 7) യും അവധി ആയിരിക്കും.