വീടുകളിലും കെട്ടിടങ്ങളിലും ഹൈഡ്രോപോണിക് കൃഷി ചെയ്യാന്‍ നിര്‍ദേശം

Start-Hydroponic-Farming-in-Mexico2

 

മനാമ: ബഹ്റൈനിലെ വീടുകളിലും കെട്ടിടങ്ങളിലും ഹൈഡ്രോപോണിക് കൃഷി സംവിധാനങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശം. സ്ഥലപരിമിതിയും ജലക്ഷാമവും നേരിടുന്ന ബഹ്റൈനില്‍ നഗര കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഈ പദ്ധതിക്ക് വലിയ സാധ്യതകളുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അംഗം ഡോ. വഫാ അജൂര്‍ ആണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ കാര്യക്ഷമവും സ്ഥലം ലാഭിക്കുന്നതും സുസ്ഥിരവുമായ കൃഷിരീതികളിലേക്ക് ബഹ്റൈന്റെ ദേശീയ ഹരിതവല്‍ക്കരണ തന്ത്രത്തില്‍ മാറ്റം വരുത്തണമെന്ന് ഡോ. വഫാ അജൂര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കിയാല്‍, അപ്പാര്‍ട്ടുമെന്റുകളിലോ വില്ലകളിലോ വാണിജ്യ കെട്ടിടങ്ങളിലോ താമസിക്കുന്നവര്‍ക്ക് മണ്ണില്ലാതെയും കുറഞ്ഞ വെള്ളത്തില്‍ ഔഷധസസ്യങ്ങളും പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യാന്‍ സാധിക്കും. ഇതിനായി പ്രത്യേക ഹൈഡ്രോപോണിക് തൈകളും വളര്‍ത്തല്‍ യൂണിറ്റുകളും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!