മനാമ: ബഹ്റൈനില്‍ റൂംമേറ്റിനെ കൊലപ്പെടുത്തിയ ഏഷ്യന്‍ പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനല്‍ കോടതി. ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
പ്രതി തന്റെ റൂംമേറ്റിനെ കല്ലുകൊണ്ട് ആക്രമിക്കുകയും തലയില്‍ ആവര്‍ത്തിച്ച് അടിക്കുകയും ആയിരുന്നു. അടിയേറ്റയാളെ ബോധം നഷ്ടപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പ്രതി ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കോടതി സ്ഥിരീകരിച്ചു. തുടര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്.