കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; വ്യാപാരിക്കെതിരെ ക്രിമിനല്‍ വിചാരണ

20250628192250expirationdate

 

മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കൈവശം വെച്ചതിനും വ്യാപാരം നടത്തിയതിനും കവറിലെ തീയതികളില്‍ മാറ്റം വരുത്തിയതിനും വ്യാപരിക്കെതിരെ ക്രിമിനല്‍ വിചാരണ. ഭക്ഷണ പദാര്‍ഥങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളിലെ ലേബലുകളില്‍ ഇദ്ദേഹം കൃത്രിമം കാണിച്ചുവെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്.

വ്യവസായ വാണിജ്യ മന്ത്രാലയത്തിന് ലഭിച്ച സൂചനയെത്തുടര്‍ന്നാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസ് അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടു. കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ ഏതൊക്കെയാണെന്ന് നിര്‍ണയിക്കുന്നതിനായി ഗോഡൗണുകളില്‍ സാധനങ്ങളുടെ കണക്കെടുപ്പ് നടത്തി. കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടിയും സ്വീകരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!