മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ബോംബേ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ സന്ദര്‍ശിച്ചു. ഓര്‍ത്തഡോക്‌സ് സഭാ അംഗംകൂടിയായ ബഹുമാനപ്പെട്ട അംബാസഡറിന് എല്ലാ ആശംസകളും നേര്‍ന്നു.
കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ പി.എന്‍ തോമസുകുട്ടി, റവ. ഫാദര്‍ റിനില്‍ പീറ്റര്‍ ഇടവക ട്രസ്റ്റി സജി ജോര്‍ജ്ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരും അഭിവന്ദ്യ തിരുമേനിയോടൊപ്പം ഉണ്ടായിരുന്നു.
ഇടവകയില്‍ നടന്നുകൊണ്ടിരിക്കുന്ന ‘ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന്റെ’ ജൂലൈ 4 ന് ബഹ്റൈന്‍ കേരളാ സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഫിനാലെയില്‍ മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ അതിഥി ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.