മനാമ: ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 25 വരെ ഡല്‍ഹിയിലേക്കും ബഹ്‌റൈനിലേക്കുമുള്ള സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ചൊവ്വ-ശനി വരെ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. ഡല്‍ഹി വഴി കണക്ഷന്‍ ഫ്‌ലൈറ്റ് ഉള്ളതിനാല്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ ആശ്രയിച്ചിരുന്ന സര്‍വീസ് ആയിരുന്നു ഇത്.
കൊമേഴ്‌സ്യല്‍ റീസണാണ് സര്‍വീസ് റദ്ദ് ചെയ്യാന്‍ കാരണമെന്ന് എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. നിലവില്‍ എക്‌സ്പ്രസിന് പുറമേ ഗള്‍ഫ് എയര്‍ ദിവസവും രണ്ട് സര്‍വീസുകള്‍ ഡല്‍ഹിയിലേക്ക് നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കുന്നതിലൂടെ പ്രവാസികള്‍ക്ക് ഗള്‍ഫ് എയറിനെ ആശ്രയിക്കേണ്ടിവരും.