മനാമ: ബഹ്റൈന്‍ മാര്‍ത്തോമ്മ ഇടവകയുടെ 2025- 2026 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം സനദിലുള്ള മാര്‍ത്തോമ്മാ കോംപ്ലക്‌സിലെ ഗ്രൗണ്ട് ഫ്‌ലോര്‍ ഹാളില്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. അനീഷ് സാമുവല്‍ ജോണ്‍ നിര്‍വഹിച്ചു. ബഹ്റൈന്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ പ്രസിഡന്റ് റവ. ബിജു ജോണ്‍ അധ്യക്ഷത വഹിച്ചു. ഇടവക മിഷന്‍ സെക്രട്ടറി ബിജു മാത്യു സ്വാഗതം ചെയ്തു.
ഇടവക മിഷന്‍ വൈസ് പ്രസിഡന്റ് റവ. സാമുവേല്‍ വര്‍ഗീസ്, ഇടവക സെക്രട്ടറി പ്രദീപ് മാത്യൂസ് ആശംസ നേര്‍ന്നു. ഇടവക മിഷന്‍ ആത്മായ ഉപാധ്യക്ഷന്‍ മാത്യു വര്‍ഗീസ് പ്രവര്‍ത്തന വര്‍ഷത്തെ രൂപരേഖ അവതരിപ്പിച്ചു. ഇടവക മിഷന്‍ ട്രസ്റ്റി ചെറിയാന്‍ എബ്രഹാം നന്ദി രേഖപ്പെടുത്തി. ഇടവക മിഷന്‍ ഗായക സംഘം ആരാധനയ്ക്ക് നേതൃത്വം നല്‍കി. റോയ് മാത്യു പ്രാരംഭ പ്രാര്‍ത്ഥനയും സുരേഷ് കോശി സമാപന പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.