മനാമ: രാജ്യത്തെ ഡെലിവറി റൈഡര്‍മാര്‍ക്ക് കനത്ത ചൂടില്‍നിന്ന് ആശ്വാസമേകാന്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കി ബഹ്‌റൈന്‍. ഡെലിവറി റൈഡര്‍മാര്‍ക്കായി തൊഴില്‍ മന്ത്രാലയം 12 ശീതീകരിച്ച വിശ്രമമുറികള്‍ തുറന്നു. ചൂടുമൂലമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും അപകട സാധ്യതകളും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മന്ത്രാലയം ഈ സംരംഭം ആരംഭിച്ചത്.
വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ശീതീകരിച്ച ഇരിപ്പിടം, വെള്ളം, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ആഴ്ചയിലൊരിക്കല്‍ ഐസ്‌ക്രീം എന്നിവ വിശ്രമ കേന്ദ്രങ്ങളിലുണ്ടാവും. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ തലബാത്തുമായി സഹകരിച്ചാണ് വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്.