സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കം

summer toy fest

മനാമ: ബഹ്‌റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കം. ഫെസ്റ്റിവല്‍ ഓഗസ്റ്റ് 5 വരെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ നടക്കും. ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ മുന്‍ പതിപ്പിന്റെ ഇരട്ടി വലുപ്പമുള്ളതാണെന്ന് സംഘാടകരായ ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് സാറ ബുഹിജി പറഞ്ഞു.

ഫെസ്റ്റിവലില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കുന്ന താരിഖ് അല്‍-അറബി ടൂര്‍ഗെയ്ന്‍ പ്രശസ്ത കാര്‍ട്ടൂണ്‍ സിനിമകളിലെ ഗാനങ്ങള്‍ ആലപിക്കും. സന്ദര്‍ശകര്‍ക്ക് അറബിയിലും ഇംഗ്ലീഷിലും സ്റ്റേജ് ഷോകള്‍, തത്സമയ പ്രകടനങ്ങള്‍, ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പുകള്‍, ഗെയിമിങ് സോണുകള്‍ എന്നിവ ആസ്വദിക്കാം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!