ബഹ്റൈനില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത

dust

മനാമ: ബഹ്റൈനില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. സാധാരണ വേനല്‍ക്കാല സാഹചര്യങ്ങളാണ് ബഹ്‌റൈനില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. കിഴക്കന്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ഒരു ഉപരിതല ന്യൂനമര്‍ദ്ദമാണ് ഈ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണം. ഇത് പകല്‍ സമയത്ത് വരണ്ട കാറ്റിനും വൈകുന്നേരങ്ങളില്‍ കൂടുതല്‍ ഈര്‍പ്പമുള്ള അവസ്ഥയ്ക്കും കാരണമാകുന്നു.

അതേസമയം, വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വരവോടെ ഇന്ന് മുതല്‍ കാലാവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും കാറ്റ് ശക്തി പ്രാപിക്കുകയും ചിലപ്പോള്‍ വളരെ ശക്തമാവുകയും ചെയ്യും. കാറ്റ് പൊടിപടലങ്ങള്‍ ഉണ്ടാക്കുകയും ദൃശ്യപരത കുറയ്ക്കുകയും കടല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യും. ജൂലൈ 5 ശനിയാഴ്ച വരെ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബഹ്‌റൈനില്‍ ജൂലൈ മാസത്തിലെ ശരാശരി ഉയര്‍ന്ന താപനില ഏകദേശം 39 ഡിഗ്രി സെല്‍ഷ്യസും രാത്രിയിലെ ശരാശരി താഴ്ന്ന താപനില ഏകദേശം 31 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ ദിവസങ്ങളില്‍ കടലില്‍ പോകുന്നത് ഒഴിവാക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും കാലാവസ്ഥാ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് നിര്‍ദേശിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!