മനാമ: ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ജൂണ്‍ 22 മുതല്‍ 28 വരെ 729 പരിശോധനകള്‍ നടത്തി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 12 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 139 പേരെ ഈ കാലയളവില്‍ ബഹ്‌റൈനില്‍നിന്നും നാടുകടത്തി. 19 പേരെ നിയമനടപടികള്‍ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് എല്‍എംആര്‍എയുടെ പരിശോധനകള്‍.
നിയമലംഘനങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ www.Imra.gov.bh വെബ്‌സൈറ്റ് വഴിയോ, തവാസുല്‍ പ്ലാറ്റ്‌ഫോം വഴിയോ, 17506055 എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും എല്‍എംആര്‍എ അറിയിച്ചു.