മനാമ: ശൈഖ് ഈസ ബിന്‍ സല്‍മാന്‍ കോസ്വേയില്‍ ഗതാഗത നിയന്ത്രണം. ശൈഖ് ഈസ ബിന്‍ സല്‍മാന്‍ കോസ്വേയെ ബുസൈത്തീന്‍ പ്രദേശത്തെ അവന്യൂ 105 ലേക്ക് ബന്ധിപ്പിക്കുന്ന ഫ്‌ലൈഓവറിന്റെ നിര്‍മാണം നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഘട്ടം ഘട്ടമായുള്ള ഗതാഗത വഴിതിരിച്ചുവിടല്‍ ആവശ്യമാണെന്ന് വര്‍ക്ക്‌സ് മന്ത്രാലയം അറിയിച്ചു. ഇന്ന് മുതല്‍ മുഹറഖില്‍ നിന്ന് മനാമയിലേക്കുള്ള വാഹനങ്ങള്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ കോസ്വേയിലെ ബദല്‍ റൂട്ടുകളിലേക്ക് തിരിച്ചുവിടും.
അടുത്ത തിങ്കളാഴ്ച മുതല്‍ മനാമയില്‍ നിന്ന് മുഹറഖിലേക്കുള്ള വാഹനങ്ങള്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ കോസ്വേയിലെ ബദല്‍ റൂട്ടുകളിലേക്ക് തിരിച്ചുവിടും.