മനാമ: ബഹ്റൈന്റെ ധാര്‍മ്മിക മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിന് 27 വയസ്സുള്ള യുവാവിനെ ആന്റി-സൈബര്‍ ക്രൈംസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പതിവ് ഓണ്‍ലൈന്‍ നിരീക്ഷണത്തിനിടെയാണ് യുവാവിന്റെ പോസ്റ്റ് ശ്രദ്ധയില്‍പെട്ടതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു.
കേസ് നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ദേശീയ മൂല്യങ്ങളെ ബഹുമാനിക്കാനും നിയമപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ഡയറക്ടറേറ്റ് പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ദോഷകരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കം പങ്കിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്ന ഏതൊരാള്‍ക്കും എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.