മനാമ: ബഹ്റൈനില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി പുതുതായി ആരംഭിച്ച വിശ്രമ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ നിര്‍ത്തിവെച്ചു. നിലവിലെ വിശ്രമ കേന്ദ്രങ്ങള്‍ക്ക് സമീപത്തെ താമസക്കാരുടെ വ്യാപകമായ പരാതികളെ തുടര്‍ന്നാണ് നടപടി. മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
കടുത്ത വേനല്‍ക്കാലത്ത് റൈഡര്‍മാര്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് ഭക്ഷ്യ വിതരണ ഭീമനായ തലബത്തുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം ഈ സംരംഭം അവതരിപ്പിച്ചത്. എന്നാല്‍ പുതുതായി സ്ഥാപിച്ച 12 വിശ്രമ കണ്ടെയ്നറുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ പറയുന്നത് ഈ പദ്ധതി അവരുടെ സമാധാനം തകര്‍ത്തു എന്നാണ്.
റൈഡര്‍മാരുടെ ഉറക്കെയുള്ള സംസാരം, കാര്‍ഡ്‌സ് കളിക്കുന്നത് എന്നിവ താമസക്കാര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്ന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാര്‍ പറഞ്ഞു.