മനാമ: ബഹ്റൈന്‍ ബേയിലെ ബഹുനില കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപ്പിടിത്തം സിവില്‍ ഡിഫന്‍സ് അണച്ചു. സുരക്ഷയുടെ ഭാഗമായി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തീപ്പിടിത്തത്തിന്റെ കാരണം അഗ്‌നിശമന സേനാംഗങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
