മനാമ: മുഹറഖ് മലയാളി സമാജം ആര്‍ട്ട് ഓഫ് ലിവിങ് ബഹ്റൈന്‍ ഘടകവുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്‌ലോറില്‍ ആയിരുന്നു യോഗ ക്ലാസ് നടന്നത്. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് യോഗയെന്ന് ക്ലാസിന് നേതൃത്വം കൊടുത്ത ആര്‍ട്‌സ് ഓഫ് ലിവിങ് പ്രതിനിധി ദീപ് കുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ യോഗ ഇന്ന് ലോകം മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. നിരവധിപേര്‍ പങ്കെടുത്ത പരിപാടിക്ക് മുഹറഖ് മലയാളി സമാജം രക്ഷധികാരി എബ്രഹാം ജോണ്‍, ഉപദേശക സമിതി ചെയര്‍മാന്‍ ലത്തീഫ് കെ, പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ശിവശങ്കര്‍, ആര്‍ട്ട് ഓഫ് ലിവിങ് പ്രതിനിധികളായ സൗമ്യ ദീപ്, റിനീഷ് തലശ്ശേരി, ബോധി ധര്‍മ്മ മാര്‍ഷ്വല്‍ ആര്‍ട്‌സ് അക്കാദമി ചീഫ് ഡയറക്ടര്‍ ഷാമിര്‍ ഖാന്‍, എംഎംഎസ് ഭാരവാഹികളായ അബ്ദുല്‍ മന്‍ഷീര്‍, പ്രമോദ് കുമാര്‍ വടകര, ഫിറോസ് വെളിയങ്കോട്, തങ്കച്ചന്‍ ചാക്കോ, മുഹമ്മദ് ഷാഫി, മുന്‍ പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.