മനാമ: ഐസിഎഫ് ബഹ്‌റൈന്‍ ഉംറ സര്‍വീസിന് കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി. ബഷീര്‍ ഹിഷാമി ക്ലാരിയുടെ നേതൃത്വത്തിലുള്ള 44 അംഗ സംഘമാണ് മനാമയില്‍ നിന്നും യാത്ര പുറപ്പെട്ടത്. ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി, നൗഫല്‍ മയ്യേരി, ഫൈസല്‍ ചെറുവണ്ണൂര്‍, അഷ്ഫാഖ് മണിയൂര്‍, ഫൈസല്‍ അലനല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഐസിഎഫ് ഉംറ സര്‍വ്വീസിന് കീഴിലുള്ള അടുത്ത സംഘം ആഗസ്ത് 7 നും റബീ ഉല്‍ അവ്വല്‍ സീസണിലെ സംഘം ആഗസ്ത് 28 നും യാത്രതിരിക്കുമെന്നും വിശദ വിവരങ്ങള്‍ക്ക് 39871794, 33892169, 33372338 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.