മനാമ: ബഹ്റൈന്‍ ബെഥേല്‍ പെന്തക്കോസ്റ്റല്‍ യൂത്ത് ഫെലോഷിപ്പ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ സെന്‍ട്രലിലെ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് സെഗായയിലെ ബിപിസി ചര്‍ച്ച് ഹാള്‍ പരിസരത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, കിഡ്‌നി സ്‌ക്രീനിംഗ് (ക്രിയേറ്റിനിന്‍) SGPT, യൂറിക് ആസിഡ് എന്നിവയുള്‍പ്പെടെ സൗജന്യ രക്തപരിശോധനകള്‍ നടത്തി.
പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്ത പരിശോധനകള്‍ക്ക് (വിറ്റാമിന്‍ ഡി, TSH, B12) ഒരു പ്രത്യേക പ്രിവിലേജ് ഡിസ്‌കൗണ്ട് കാര്‍ഡും ലഭിച്ചു. കൂടാതെ ജൂലൈ 20 വരെ അല്‍ ഹിലാല്‍ മനാമ, റിഫാ ബ്രാഞ്ചുകളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമായി സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഉണ്ടാകും. ബന്ധപ്പെടുക: 00973 34293752/ 32388699/ 39219714.