മനാമ: ബഹ്റൈനിലുടനീളമുള്ള നിരവധി പ്രധാന റോഡുകളില്‍ അടുത്ത ഏതാനും ആഴ്ചകളില്‍ വേനല്‍ക്കാല അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് വര്‍ക്ക്‌സ് മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 31 വരെയാണ് അറ്റകുറ്റപ്പണികള്‍ നടക്കുക.
പ്രധാന റോഡുകള്‍ക്ക് പുറമേ നിരവധി പാലങ്ങളിലെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ അറ്റകുറ്റപ്പണികളും നടക്കും. ഡ്രൈ ഡോക്ക് ഹൈവേ, കുവൈറ്റ് അവന്യൂ, ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയുടെ നിരവധി ഭാഗങ്ങള്‍ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട റോഡുകള്‍.