മനാമ: മനാമയിലെ ശൈഖ് ദൈജ് അവന്യൂവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പാലസ് അവന്യൂവുമായുള്ള ജംഗ്ഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി റോഡിലെ ഒന്നും രണ്ടും വരി പാതകള്‍ ഘട്ടം ഘട്ടമായി അടച്ചിടുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
എല്ലാ ദിശകളിലേക്കും ഓരോ വരി പാത മാത്രമായിരിക്കും ഗതാഗതത്തിനായി തുറന്നു നല്‍കുക. വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണി മുതലാണ് അടച്ചിടല്‍ പ്രാബല്യത്തില്‍ വന്നത്. ജൂലൈ 8 ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണി വരെ അടച്ചിടല്‍ തുടരും.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റോഡ് ഉപയോക്താക്കള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുകയും നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.