മനാമ: മയക്കുമരുന്ന് വില്‍പന നടത്തിയ പ്രവാസി ഡെലിവറി ഡ്രൈവര്‍ പിടിയില്‍. 25 വയസ്സുകാരനായ ഇയാള്‍ എസി യൂണിറ്റിനടിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെക്കുന്നത് പോലീസുകാരന്‍ കാണുകയും പിടികൂടുകയുമായിരുന്നു. യുവാവ് പാക്കിസ്താന്‍ സ്വദേശിയാണ്.
ഇയാള്‍ക്കെതിരെ ക്രിസ്റ്റല്‍ മെത്ത് കൈവശം വച്ചതിനും വിറ്റതിനും അഞ്ച് വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. പ്രതിയുടെ ബൈക്കില്‍ നിന്നും മയക്കുമരുന്നിന്റെ പൊതിയും പിടിച്ചെടുത്തിട്ടുണ്ട്.